തിരുവനന്തപുരം: ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നു  നിയമസഭയില്‍ ഒ രാജഗോപാൽ. നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

"ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്‍ ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെ"യെന്ന് ഒ.രാജഗോപാല്‍ ചോദിച്ചു. 

ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ ഇന്നലത്തെ ഉത്തരവോടെ  സുപ്രിം കോടതിയില്‍ നല്‍കിയ പട്ടിക കളവെന്ന് തെളിഞ്ഞുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു. അവിശ്വാസികളായ രണ്ട് പേരെ പൊലീസ് സംരക്ഷണയില്‍ കൊണ്ടുവന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

content highlights: BJP never going to govern Kerala in recent future, says O Rajagopal in Legislative assembly