കണ്ണൂരില്‍ മാധ്യമപ്രവർത്തകനു നേരെ തെരുവ് നായ ആക്രമണം; കാലില്‍ കടിയേറ്റു


എ. ദാമോദരൻ | Photo: Screengrab/ Mathrubhumi news

കണ്ണൂർ: കണ്ണൂരിൽ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിൽ നായയുടെ ആക്രമണം. മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പിയുടെ ദേശീയ കൗൺസിൽ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

റോഡ് സൈഡിൽ നിന്ന നായയാണ് കാലിൽ കടിച്ചതെന്ന് ദാമോദരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ് പട്ടികൾ അലഞ്ഞു തിരിയുന്നുണ്ടെന്നും ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. ഏഴാംമൈൽ പ്ലാത്തോട്ടം റോഡിലെ ഷബാസ് മൻസൂറും സയാൻ സലീമും തിരുവോണദിവസം രാവിലെ മുടിവെട്ടാൻ പുറത്തുപോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് വീടിനടുത്തുവെച്ച് നായ്ക്കൾ ഓടിച്ചത്.

ഇരുവരും വീട്ടുമുറ്റത്തേക്കോടി ഗേറ്റടച്ചതിനാലാണ് രക്ഷപ്പെട്ടത്. ഇരുവരെയും ആറ് തെരുവുനായ്ക്കൾ ഓടിക്കുന്നതും വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുന്നതുമായ സി.സി.ടി.വി. ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ പരിസരത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് ഷബാസിന്റെ പിതാവ് മലബാർ മൻസൂർ പറഞ്ഞു. മത്സ്യം വാങ്ങി വീട്ടിലേക്ക്‌ പോകുന്ന സ്ത്രീയുടെ കൈയിൽനിന്ന്‌ തെരുവുനായ മത്സ്യം കടിച്ചെടുത്തത്‌ അടുത്ത ദിവസമാണെന്നും മൻസൂർ പറഞ്ഞു.

Content Highlights: bjp national council member a damodaran got dog bite


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented