'പരാമര്‍ശം തെറ്റാണെന്ന് മന്ത്രി സമ്മതിക്കണം, മുഖ്യമന്ത്രി രാജി എഴുതിവാങ്ങണം'; ഗവര്‍ണറെ കണ്ട് ബിജെപി


മന്ത്രി സജി ചെറിയാനെതിരായ പരാതി ബിജെപി സംഘം ഗവർണർക്ക് കൈമാറുന്നു

തിരുവനന്തപുരം: ഭരണഘടനയേക്കുറിച്ച് നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രി സജി ചെറിയാന്‍ സമ്മതിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് അങ്ങനെയെല്ലാം പറഞ്ഞതെന്നാണ് വിശദീകരണത്തിലും മന്ത്രി പറഞ്ഞത്. തന്റെ പരാമര്‍ശം ശരിയാണെന്ന ഉറച്ച നിലപാട് മന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണറെ കാണാനെത്തിയപ്പോള്‍ രാജ്ഭവന് മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടേത് നാക്കുപിഴയാണെന്നാണ് സിപിഎം നേതാവ് എംഎ ബേബി പറഞ്ഞത്. നാക്കു പിഴയാണെങ്കില്‍ പറഞ്ഞത് തെറ്റാണെന്നാണ് അര്‍ഥം. അങ്ങനെ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരമൊരു പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ നടപടി സ്വീകരിക്കണം. മല്ലപ്പള്ളി പോലീസിന് തന്നെ സ്വമേധയാ കേസ് എടുക്കാവുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് പോലീസ് അനങ്ങാത്തതെന്നും കുമ്മനം ചോദിച്ചു.

ഭരണഘടനയുടെ ഔദാര്യം കൊണ്ടുമാത്രമാണ് അദ്ദേഹത്തിന് മന്ത്രിയാകാന്‍ കഴിഞ്ഞത്. മന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ ഭരണഘടനയെ തന്നെ തള്ളിപ്പറയുന്ന മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി അറിയാനാണ് കാത്തിരിക്കുന്നത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ ബിജെപി പ്രക്ഷോഭത്തിലേക്ക് നീങ്ങും. നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്ത് കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കുമ്മനം പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണര്‍ക്ക് കൈമാറി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി രാജി എഴുതിവാങ്ങണം- വി മുരളീധരന്‍

ന്യൂഡല്‍ഹി: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതി വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പരാമര്‍ശം നാക്കുപിഴ മാത്രമായി വിലയിരുത്താനാകില്ല. സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പുതന്നെ സിപിഎം എടുത്ത സമീപനത്തിന്റെ തുടര്‍ച്ചയാണിത്. ഇന്ത്യന്‍ ഭരണഘടനയോടും ദേശീയതയോടും കൂറില്ലാത്തവരാണെന്ന് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കുന്ന അതേകാര്യം മന്ത്രി പുറത്തു പറഞ്ഞുപോയതാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

വിവാദത്തില്‍ ഖേദപ്രകടനം മാത്രമാണ് മന്ത്രി നടത്തിയതെന്നും മാപ്പ് അപേക്ഷിക്കല്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ അവഹേളിച്ച ഒരാളെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. ഭരണഘടനയെ അവഹേളിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. കേസ് എടുക്കാനും ശിക്ഷിക്കാനും വകുപ്പുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: BJP meets Governor to demand Saji Cherian's resignation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented