പ്രതീകാത്മക ചിത്രം | Photo: ANI
കോഴിക്കോട്: പേരാമ്പ്രയിൽ പെട്രോൾപമ്പുടമയിൽനിന്ന് കോഴവാങ്ങിയെന്ന പരാതിയിൽ ബി.ജെ.പി. നേതാക്കൾക്ക് സസ്പെൻഷൻ. ബി.ജെ.പി. നേതാക്കളായ മണ്ഡലം ജനറൽ സെക്രട്ടറി കെ. രാഘവൻ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിൽ എന്നിവരെയാണ് പാർട്ടിചുമതലകളിൽനിന്ന് മാറ്റിനിർത്തിയത്. പാർട്ടിനേതാക്കൾക്കുനേരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും ജില്ലാ കോർകമ്മിറ്റി യോഗം തീരുമാനിച്ചു.
പേരാമ്പ്രയിലെ ബി.ജെ.പി. യോഗത്തിലുണ്ടായ കൈയാങ്കളിയിൽ അഞ്ചുപ്രവർത്തകരെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയുംചെയ്തു. പേരാമ്പ്രയിൽ നിർമാണത്തിലിരിക്കുന്ന പെട്രോൾപമ്പിനുനേരെയുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ ബി.ജെ.പി. മുൻ നേതാവും പെട്രോൾപമ്പുടമയുമായ പ്രജീഷ് പലേരിയിൽനിന്ന് കോഴവാങ്ങിയെന്നാണ് ആരോപണം. നേതാക്കൾ പണംവാങ്ങുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ജില്ലാ കോർകമ്മിറ്റിയോഗത്തിൽ ജില്ലാപ്രസിഡന്റ് വി.കെ. സജീവൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കെ. ശ്രീകാന്ത്, കെ. നാരായണൻ, ടി.പി. ജയചന്ദ്രൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, എൻ.പി രാധാകൃഷ്ണൻ, ജി. കാശിനാഥ്, എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.
Content Highlights: bjp leader suspended for bribery
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..