ന്യൂഡൽഹി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാംമാധവ് ഇക്കാര്യം വ്യക്തമാക്കിയത്. എൻകെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ കൊണ്ടുവന്ന ശബരിമല സ്വകാര്യബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"ശബരിമല വിഷയത്തില്‍ നിയമപരമായി സാധ്യമായവയെല്ലാം ചെയ്യും. ഈ വിഷയത്തില്‍ സുപ്രീം കോടതി നിലപാടെടുത്തിട്ടുണ്ട്. കോടതിയെ മറികടന്ന് നിലപാടെടുക്കുക നമുക്ക് സാധ്യമല്ല. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും" രാം മാധവ് പറഞ്ഞു.
'ശബരിമല വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങള്‍ ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ്. അതോടു ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസികളുടെ വികാരത്തിനൊപ്പവും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പാട് സാധ്യതകളുള്ളതില്‍ സാധ്യമായവ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: BJP Leader Ram Madhav On Sabarimala issue