തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. ശബരിമലയില്‍ ഭക്തരെ തടഞ്ഞ കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് പൂജപ്പുര ജയിലില്‍നിന്ന് സുരേന്ദ്രന്‍ പുറത്തെത്തിയത്. നവംബര്‍ പതിനേഴിനാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്.

22 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജയിലിനു പുറത്തെത്തിയ സുരേന്ദ്രന്‍, സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന എ എന്‍ രാധാകൃഷ്ണനു സമീപത്തേക്കു പോകും.

content highlights: BJP Leader K surendran released from jail