വൈസ്രോയിക്ക് വിഭജന സ്കെച്ച് കൈമാറിയത് കമ്മ്യൂണിസ്റ്റുകാർ, സവർക്കർ പോരാടുകയായിരുന്നു- ബി. ഗോപാലകൃഷ്ണൻ


കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.സി. ജോഷിയുടെ വൈസ്രോയിയുമായിട്ടുള്ള കത്തുകളും ചരിത്രരേഖകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും ബി. ഗോപാലകൃഷ്ണൻ.

ബി. ഗോപാലകൃഷ്ണൻ| Photo: Mathrubhumi

കോഴിക്കോട്: വൈസ്രോയിക്ക് വിഭജന സ്കെച്ച് കൈമാറിയത് കമ്മ്യൂണിസ്റ്റുകളാണെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ. സാമ്രാജ്യത്വ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റിയതും ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനേയും ബ്രിട്ടീഷ് പോലീസിന് ഒറ്റിക്കൊടുത്തതും കമ്മ്യൂണിസ്റ്റുകളാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.

ഭാരതത്തെ പതിനേഴായി വിഭജിക്കാനാവശ്യപ്പെട്ട് കഴിയാതെ വന്നപ്പോൾ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് കൽക്കത്ത തീസിസുമായി ഓഗസ്റ്റ് 15-ന് കരിദിനമാചരിച്ചതും നെഹ്രു ജയിലിലിട്ടതും കമ്മ്യൂണിസ്റ്റുകളെയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എസ്.എസ്. ബാട്ട് ലിവാലയുടെ ലേഖനവും തുറന്നുപറച്ചിലും എം.ആർ. മസീനിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ എഴുതിയിട്ടുള്ളത് ചരിത്ര രേഖകളാണ്. ചരിത്രം മരിക്കില്ല, ജീവിക്കുകയേ ഉള്ളൂ. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.സി. ജോഷിയുടെ വൈസ്രോയിയുമായിട്ടുള്ള കത്തുകളും ചരിത്രരേഖകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ്. വൈസ്രോയിയോടൊപ്പം ഇരുന്നിട്ടുണ്ടെങ്കിൽ അത് വിഭജനം അരുത് എന്ന് പറയാനാണ്. പാകിസ്താൻ വാദത്തെ പിന്താങ്ങി ലീഗിന് കമ്മ്യൂണിസ്റ്റുകൾ പിന്തുണ കൊടുക്കുമ്പോൾ സവർക്കർ പാകിസ്താൻ വാദത്തിനും മുസ്ലീം ലീഗിന്റെ മാരീചവേഷത്തിനുമെതിരെ പോരാടുകയായിരുന്നു എന്നതും ചരിത്രമാണ്. സവർക്കറെ കേരളത്തിൽ എതിർക്കുന്നവർ മഹാരാഷ്ട്രയിൽ സവർക്കറുടെ ചിത്രത്തിൽ വിപ്ലവ പൂക്കൾ അർപ്പിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഈ ഓർമ്മകൾ ഭാവിയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: bjp leader b gopalakrishnan statement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented