തൃശ്ശൂർ: കർഷക സമരം കലാപ സമരമാക്കിയത് കോൺഗ്രസ്-സി.പി.എം സഖ്യമാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ. ഇത് ജനാധിപത്യ കർഷക സമരമല്ല, അരാജകത്വ സമരമാണ്. റിപ്പബ്ലിക് ദിനം രാജ്യദ്രോഹികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുകയാണ് കർഷകസമരത്തിന്റെ പേരിൽ കോൺഗ്രസും സി.പി.എമ്മും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

റിപ്പബ്ലിക് ദിനം കരിദിനമാക്കാൻ ശ്രമിച്ച രാജ്യദ്രോഹികളുടെ കൈയിലെ കളിപ്പാവയായി സി.പി.എം- കോൺഗ്രസ് സഖ്യം മാറി. റിപ്പബ്ലിക് ദിന പരേഡ് അലങ്കോലമാക്കി ആസൂത്രിതമായകലാപം ഉണ്ടാക്കാനായിരുന്നു ലക്ഷ്യം. സുപ്രീം കോടതി നിയമം സ്റ്റേ ചെയ്തിട്ടും ട്രാക്ടർ റാലി നടത്തി കലാപം ഉണ്ടാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന സമയവും റൂട്ടും മാറ്റി സംയമനം പാലിച്ച പോലീസിനെതിരേ അക്രമം നടത്തിയത് ആസൂത്രിതമാണ്. കർഷക സമരം രാജ്യദ്രോഹികളുടെ നിയന്ത്രണത്തിലാണന്ന ബി ജെ പിയുടെ അഭിപ്രായം ശരി വെക്കുന്നതാണ് ഇന്ന് ഡൽഹിയിൽ അരങ്ങേറിയ കലാപമെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

Content Highlights:bjp leader b gopalakrishnan response about farmers rally and clash in delhi