ശബരിമലയിലെ മരാമത്ത് പണികള്‍ അംബാനിയെയോ അദാനിയെയോ ഏല്‍പിക്കണം- ബി. ഗോപാലകൃഷ്ണന്‍


1. അഡ്വ. ബി ഗോപാലകൃഷ്ണൻ. 2. വൃത്തിഹീനമായ പരിസരം

പത്തനംതിട്ട: ശബരിമലയിലെ മരാമത്ത് പണികള്‍ സര്‍ക്കാരിന് നോക്കിനടത്താന്‍ കഴിയില്ലെങ്കില്‍ അംബാനിയെയോ അദാനിയെയോ ഏല്‍പ്പിക്കണമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വൃത്തിഹീനമാണ് ശബരിമലയിലെ സ്ഥിതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം മന്ത്രിയെ കുറ്റപ്പെടുത്തിയ ഗോപാലകൃഷ്ണന്‍, വികസനം എന്താണെന്ന് പഠിക്കണമെങ്കില്‍ യു.പി.യിലോ വാരാണസിയിലോ പോയി നോക്കണമെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം ബി. ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ശബരിമലയിലേക്ക് തീര്‍ഥാടനത്തിനു പോയപ്പോഴുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വാടക കൊടുത്തു എടുക്കുന്ന മുറികളും ശൗചാലയവുമെല്ലാം വൃത്തിഹീനമായിക്കിടക്കുകയാണ്. പുറത്തിറങ്ങിയാലും ഹോട്ടലില്‍ക്കയറിയാലുമെല്ലാം ശുചിത്വമില്ലായ്മ അനുഭവപ്പെടുന്നു. പ്രദേശമാകെ മാലിന്യക്കൂമ്പാരത്തിന്റെയും മനുഷ്യവിസര്‍ജ്യത്തിന്റെയും ഗന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്നലെയാണ് മലയിലെത്തിയത്. നേരത്തെ ബുക്ക് ചെയ്തതനുസരിച്ച് എന്റെ കൂടെ ഉണ്ടായിരുന്ന പത്ര സ്ഥാപനത്തിലെ ജീവനക്കാരനടക്കം എഴ് പേര്‍ക്ക് താമസിക്കാന്‍ 2800 രൂപ കൊടുത്ത് മൂന്ന് ബെഡ്ഡുള്ള മുറിയെടുത്തു. മുറിയില്‍ കയറിയപ്പോള്‍ തന്നെ ദുര്‍ഗന്ധമായിരുന്നു. വൃത്തിഹീനമായ കിടക്കകള്‍, വിരികള്‍ ... ബാത്ത്‌റൂമില്‍ ലൈറ്റ് കത്തുന്നില്ല. ബക്കറ്റ് ഉണ്ട് മഗ്ഗ് ഇല്ല. എന്തിന് ബാത്ത്‌റൂമിന്റെ വാതലിന് കൊളുത്ത് പോലും ഇല്ല. ചാക്ക് നൂലുകൊണ്ട് വലിച്ച് കെട്ടണം. എന്തൊരു ദുസ്ഥിതി. കക്കൂസ് ടാങ്കില്‍ നിന്നാണന്ന് തോന്നുന്നു മലമൂത്രവിസര്‍ജ്ജന ദുര്‍ഗന്ധമാണ് മുറിക്ക് പുറത്തും അകത്തും. ഒരു കാപ്പി കുടിക്കാന്‍ വെളിയിലിറങ്ങാന്‍ നിവൃത്തിയില്ല. എല്ലാം സഹിച്ച് കൂടെ ഉണ്ടായിരുന്ന കുഞ്ഞിന് ഭക്ഷണം വാങ്ങാന്‍ പുറത്ത് കടന്നു. മാളികപ്പുറ ക്ഷേത്രത്തിന് സമീപത്തെ ഭക്ഷണശാലയിലെത്തിയപ്പോള്‍ കണ്ടത് ദുഃഖകരമായിരുന്നു. ഭക്ഷണവേസ്റ്റ് കൂട്ടി ഇട്ടിരിക്കുന്നു. ഈച്ചകള്‍ സന്തോഷത്തോടെ പറക്കുന്നു. ആകെ വൃത്തികേട്. മാറാ രോഗം വന്നില്ലങ്കിലെ അത്ഭുതമുള്ളു. അവിടെവച്ച് കേരള ഗവണ്മേന്റിന്റെ നീതിന്യായ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥയെ കണ്ടു. അവരുടെ പരിദേവനം ഇതിലും രൂക്ഷമായിരുന്നു. ഈ ദുര്‍ഗന്ധത്തില്‍ നിന്ന് അയ്യപ്പന്‍ ഇറങ്ങി ഓടി പോകുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഒരു ഗ്ലാസ്സ് വെള്ളം കിട്ടാന്‍ പലസ്ഥലത്തും അലയേണ്ടി വന്നു. പമ്പയിലെ സ്ഥിതിയും മോശമാണ്. എല്ലാ മലയാള മാസ ഒന്നാം തീയ്യതിയും നടതുറക്കുന്നതായിട്ടും എന്തുകൊണ്ട് മാലിന്യം നീക്കം ചെയ്യാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കുന്നില്ല. പ്രളയത്തിന് ശേഷം മലമൂത്രവിസര്‍ജ്ജനത്തിന് യാതൊരു സൗകര്യങ്ങളും ചെയ്യാത്തത് കൊണ്ട് പമ്പയുടെ തിരത്ത് മലമൂത്ര ദുര്‍ഗന്ധമാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍' - അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിലെ മരാമത്ത് പണികളും വികസന പ്രവര്‍ത്തനങ്ങളും ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമാണ്. തീര്‍ഥാടകര്‍ക്ക് സൗകര്യം ചെയ്യാന്‍ മന്ത്രിക്ക് കഴിയില്ലെങ്കില്‍ ആ പണി അംബാനിയെയോ അദാനിയെയോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും വന്‍കിട സ്വകാര്യ കമ്പനികളെയോ ഏല്‍പ്പിക്കണം. ശബരിമലയെ ഇങ്ങനെ തകര്‍ക്കരുത്-അദ്ദേഹം കുറിക്കുന്നു. ആചാരങ്ങളുടെമേല്‍ കൈവെച്ച് ശബരിമലയെ തകര്‍ക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും ശ്രമിച്ചിട്ടും കഴിയാതെ പോയതിന്റെ വിദ്വേഷമാണോ മരാമത്ത് മാന്യമായി നടത്താതെ തീര്‍ഥാടകരെ കഷ്ടത്തിലാക്കുന്നത് ? ഇതിന് മന്ത്രി കൃത്യമായ മറുപടി പറയുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ വിശ്വാസികള്‍ ഇനിയും തെരുവില്‍ ഇറങ്ങേണ്ടിവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: bjp leader b gopalakrishnan on shabarimala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented