ജപ്തി ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ; അഭിരാമി ഭരണകൂട ഭീകരതയുടെ ഇര- ബി. ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ | Photo: Mathrubhumi

തൃശ്ശൂര്‍: കൊല്ലം ശൂരനാട്ടില്‍ വീടും വസ്തുവും ജപ്തി ചെയ്തതായി കാട്ടി ബാങ്ക് ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ അഭിരാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍.

സര്‍ഫാസി നിയമത്തില്‍ ബാങ്കിലെ വായ്പ കുടിശ്ശിക ഉണ്ടെങ്കില്‍ വീട്ടുമുറ്റത്തെ മാവിന്റെ മുകളില്‍ ബോര്‍ഡ് വെക്കണമെന്ന് പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയടക്കം താമസിക്കുന്ന വീട്ടില്‍ നാട്ടുകാരെ കാണിക്കാന്‍ പരസ്യ ബോര്‍ഡ് പോലെ ജപ്തി വിവരം കാണിക്കണമെന്ന് ഒരു നിയമവും പറഞ്ഞിട്ടില്ല. ആത്മാഭിമാനം തകര്‍ത്തു കൊണ്ടല്ല വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കേണ്ടത്. ഇത് നിയമത്തിന്റെ മറവിലെ തോന്ന്യവാസമാണ്. എന്തും ആകാമെന്ന അഹങ്കാരമാണ് പിണറായി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്- ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

വീടിന്റെ മുറ്റത്ത് മരത്തില്‍ ബോര്‍ഡ് വെച്ചത് നിയമ വിരുദ്ധമാണ്. താമസക്കാരെ അറിയിക്കുക എന്നതാണ് നിയമം പറയുന്നത്. നാട്ടുകാരെ അറിയിച്ച് നാണം കെടുത്തണമെന്ന് ഒരു നിയമത്തിലും ഇല്ല. അഭിരാമിയുടെ ഭൗതിക ശരീരത്തെപോലും സി.പി.എം. നേതാക്കള്‍ അപമാനിക്കുന്നത് അപലപനീയമാണ്. കേരള ബാങ്ക് പ്രസിഡന്റ ഗോപി കോട്ടമുറിക്കലും മന്ത്രി വാസവനും ബാങ്ക് നടത്തിയ തോന്ന്യവാസത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് ഭരണകൂട ഭീകരതയെയാണ് കാണിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഒരു ഭാഗത്ത് ഇടത് സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് മന്ത്രിയുടെ അടക്കം ഭീഷണി. കരിവന്നൂര്‍ ബാങ്കില്‍ പണം തിരികെ ചോദിക്കുന്ന നിക്ഷേപകരെ സി.പി.എം. നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. വേറൊരു ഭാഗത്ത് സി.ഐ.ടി.യു. ഗുണ്ടകള്‍ നാട്ടുകാരെ മര്‍ദിക്കുന്നു. ഇതിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നിയമപാലകരെ പട്ടാപ്പകല്‍ ചവിട്ടി കൂട്ടുന്നു. എല്ലാം കണ്ട് ഒത്താശയും ഒശാനയും പാടി പോലീസും. കേരളം സി.പി.എം. സെല്‍ ഭരണത്തിന്റെ ഭീകരതയിലാണ്. ഇതിന് അറുതി വരുത്തിയെ തീരൂവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമത്തിന്റെ മറവില്‍ ഈ കുടുംബത്തിനെതിരെ കേരള ബാങ്ക് നടത്തിയ തോന്ന്യവാസത്തിന് സര്‍ക്കാര്‍ മറുപടി പറയണം. ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Content Highlights: bjp leader b gopalakrishnan on kollam abhirami suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented