ബി ഗോപാലകൃഷ്ണന്‍തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. മാതൃഭൂമി ന്യൂസ് പ്രൈം ടൈമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഗവര്‍ണര്‍ ആക്ട് ചെയ്യണം അല്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകണം. നോക്കുകുത്തിയായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണ്. യൂണിവേഴ്‌സിറ്റി കോളജ് സംഭവവും അതിനെ തുടര്‍ന്നുള്ള പരീക്ഷാ-പി.എസ് സി തട്ടിപ്പുകള്‍ ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ലാകുന്നത് കുറ്റകരമായ അനാസ്ഥയാണ്. 

യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും മുമ്പ് പഠിച്ചിറങ്ങിയ എസ് എഫ് ഐ നേതാക്കളുടെ പി എസ് സി  ഫലം പരിശോധിക്കപ്പെടേണ്ടതാണ്. സിന്‍ഡിക്കേറ്റ് അന്വേഷിച്ചാല്‍ കള്ളന്‍ കളവുകേസ് അന്വേഷിക്കുന്നത് പോലെയാകും. പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കണം. പിണറായി സര്‍ക്കാര്‍ കുറ്റവാളികളുടെ സര്‍ക്കാരാണ്. ഇവിടെയാണ് ഗവര്‍ണര്‍ ഇടപെടേണ്ടത്- ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

content highlights: enquiry should be conducted on psc result of former university college sfi activists