അവകാശവാദങ്ങള്‍ മദയാന പോലെ, നടപ്പില്‍ വരുന്നത് കുഴിയാന പോലെ- സര്‍ക്കാരിനെതിരേ ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ | Photo: Mathrubhumi

തൃശ്ശൂര്‍: ലോകത്തിന് മാതൃക കമ്യൂണിസമാണന്ന് പറയുന്ന പാര്‍ട്ടി നേതാക്കള്‍, വികസന മാതൃക പഠിക്കാന്‍ കമ്യൂണിസ്റ്റ് ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകുന്നത് ശരിയാണോയെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍.

ഒന്നുകില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ വികസനമില്ല എന്ന് പറയേണ്ടിവരും, അല്ലങ്കില്‍ വികസനം മുതലാളിത്ത രാജ്യങ്ങളിലാണുള്ളതെന്ന് സമ്മതിക്കണം- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സാമ്രാജ്യത്വത്തിനെതിരെയും കോര്‍പറേറ്റുകളെ കുത്തുപാളയെടുപ്പിക്കുമെന്നും വാതോരാതെ പറയുന്ന സി.പി.എം. നേതാക്കള്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജര്‍മനിയില്‍ മന്ത്രിമാര്‍ പോയത് കൊണ്ട് 600 നഴ്‌സുമാര്‍ക്ക് ജോലി തരപ്പെടുത്തി എന്നുള്ള അപഹാസ്യവാദങ്ങളല്ലാതെ ക്രിയാത്മകമായ ഒന്നും കഴിഞ്ഞ എഴുവര്‍ഷം കൊണ്ട് കേരളത്തിനുണ്ടായിട്ടില്ല. മദയാന പോലെ അവകാശവാദങ്ങളും കുഴിയാന പോലെ നടപ്പില്‍ വരുന്നതുമാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തെ സി.പി.എം. ഭരണത്തിന്റെ ബാക്കിപത്രമെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

Content Highlights: bjp leader b gopalakrishnan criticies state government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented