ബി. ഗോപാലകൃഷ്ണൻ | Photo: Mathrubhumi
തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രൂക്ഷപ്രതികരണവുമായി ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ. ഒരു രാജ്യസഭാംഗത്തിന്റെ അന്തസ്സിന് ചേർന്നതല്ല ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗമെന്നും സംഘ പരിവാറിനെ ഇല്ലാതാക്കാനുള്ളതായിരുന്നു ബ്രിട്ടാസിന്റെ ശ്രമമെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഒരു പാക്കിസ്താൻകാരന് പോലും ഇത്തരത്തിൽ വർഗ്ഗീയമായി പ്രസംഗിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മുജാഹിദ് സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗം രാജ്യദ്രോഹം മാത്രമല്ല വർഗീയ കലാപത്തിന് ആഹ്വാനം കൊടുക്കലുമാണ്. ബ്രിട്ടാസിന്റെ ഡി.എൻ.എ. ഇന്ത്യൻ തന്നെയാണോ എന്ന് പരിശോധിക്കണം- ഗോപാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ ഇടത് മതേതര സർക്കാർ തന്നെ ജോൺ ബ്രിട്ടാസിന്റെ വർഗ്ഗീയ പ്രസംഗത്തിനെതിരെ കേസ് എടുക്കണം. ബ്രിട്ടാസ് ജുഡീഷ്യറിയെ പോലും അപമാനിച്ചു. ഇന്ത്യയുടെ മൂന്നാംതൂണായ ജൂഡീഷ്യ
റി രാഷ്ട്രീയ പ്രേരിതമായി അധഃപതിച്ചു എന്നാണ് സത്യപ്രതിജ്ഞ ചൊല്ലിയ രാജ്യസഭ എംപി പ്രസംഗിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണ്. എല്ലാ മതങ്ങളേയും ഉൾകൊള്ളുന്ന ഭാരതീയ സംസ്കാരത്തെക്കുറിച്ച് പ്രസംഗിച്ച ഗോവ ഗവർണറെ കുറിച്ചുള്ള പരാമർശവും തികച്ചും രാഷ്ട്രീയ പ്രേരിതവും നിലവാരം കുറഞ്ഞതുമായിരുന്നു. കഴുതക്കാമം കരഞ്ഞു തീർക്കാം എന്ന വാമൊഴി പോലെ സംഘപരിവാറിനെ ഇല്ലാതാക്കാനുള്ളതായിരുന്നു ബ്രിട്ടാസിന്റെ ശ്രമം.
രാജ്യസ്നേഹികൾ കേരളത്തിലും ഡൽഹിയിലുമുണ്ട്. നിത്യേന അഴിമതിക്കഥകൾ പുറത്തുവരുന്ന കേരളത്തിലെ ഇടത് സർക്കാരിനെ കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ടും കമ്യൂണിസം മരിച്ച് നാമാവിശേഷമായതുകൊണ്ടുമാകാം വർഗീയ വിഷം ചീറ്റി ബ്രിട്ടാസ് പ്രസംഗിച്ചത്. ഇത് ഒരു രാജ്യസഭ മെമ്പറുടെ അന്തസ്സിന് ചേർന്നതല്ലെന്ന് ബ്രിട്ടാസിനെ ഓർമ്മിപ്പിക്കട്ടെ. നൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്നാണ് മുഖ്യമന്ത്രിയുടേയും എംപിയും പ്രസംഗങ്ങളുടെ കാതൽ. വാസ്തവത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തി മുസ്ലിങ്ങളെ വധിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളാണ്. വീമ്പ് പറയുന്നതിന് മുൻപ് സ്വന്തം കയ്യിലെ രക്തക്കറ കൂടി നോക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു
Content Highlights: B. Gopalakrishnan, John Brittas Speach
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..