തൃശൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുന്നുവെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. ഒന്നുകില്‍ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ് അല്ലങ്കില്‍ അദ്ദേഹം വീരപ്പന്മാരെ സഹായിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഈ ഇടപാടില്‍ പ്രതിയാണ്. ഈ കാര്യം വൈകാതെ പുറത്തുവരും. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ട സ്വപ്ന സുരേഷിന്റെ അധാര്‍മിക ഇടപെടലുകളുടെ ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും ബി ഗോപാലകൃഷ്ണന് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് എന്ത് അധമപ്രവര്‍ത്തനം നടന്നാലും ഉത്തരവദിത്തം മുഖ്യമന്ത്രിക്കാണന്ന് സോളാര്‍ സംഭവകാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചിട്ടുള്ളതാണ്. സിപിഎം നേതാക്കള്‍ അതേറ്റു പറഞ്ഞിട്ടുമുള്ളതാണ്. പറഞ്ഞ വാക്കില്‍ ഉറച്ച് നില്ക്കുന്നുണ്ടെങ്കില് സ്വപ്നയുടെ ഇടപെടലിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയുമോ ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കമോ നിഷേധിക്കുമോ?
കൊണ്ടുവന്ന സ്വര്‍ണ്ണം ആര്‍ക്കുവേണ്ടി, എന്തിന് ചിലവഴിച്ചു എന്നന്വേഷിക്കുവാനുള്ള ബാധ്യത കേന്ദ്ര ഏജന്‍സിക്ക് മാത്രമല്ല ആഭ്യന്തര വകുപ്പിനുമുണ്ട്. മുഖ്യമന്ത്രി ഈ ചുമതല ഏറ്റെടുക്കുമോ? സ്വര്‍ണ്ണവും പണവും രാജ്യവിധ്വംസക പ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാര്‍ മുഖ്യമന്ത്രി തയ്യാറാകുമോ? സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ആവശ്യപ്പെടുമോ? സ്വപ്നയുടെ ഇടപെടലുമായി ബന്ധപ്പെട്ട് എന്തെല്ലാം ഇടപാടുകള്‍ ഇതുവരെ നടന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി ഉടായിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. സെക്രട്ടറിയെ മാറ്റിയതുകൊണ്ടോ, സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി കൊടുത്തതു കൊണ്ടോ മായ്ച്ച് കളയാന്‍ കഴിയുന്നതല്ല ഈ കളങ്കവും പ്രശ്നങ്ങളും. ഇന്ദ്രനേയും, ചന്ദ്രനേയും കീഴടക്കിയ മുഖ്യമന്ത്രിക്ക് സ്വപ്നയുടെ മുന്പില് കീഴടങ്ങുന്ന ഗതികേടാണ് വരാനിരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: BJP Leader B Gopalakrishnan against CMO over Gold Smuggling case Swapna Suresh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..