ലാവലിന്റെ പ്രത്യുപകാരമെന്ന് അബ്ദുള്ളക്കുട്ടി: എ.ആര്‍ നഗറില്‍ കേന്ദ്ര ഇടപെടലിന് ബിജെപി


ലാവ്‌ലിന്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പണ്ട് സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു.

എ.പി അബ്ദുള്ളക്കുട്ടി | ഫോട്ടോ: രാമനാഥ് പൈമാതൃഭൂമി

ന്യൂഡല്‍ഹി: മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ മന്ത്രി കെ.ടി.ജലീൽ നടത്തിയ ആരോപണത്തെ തുടർന്ന് സജീവമായ മലപ്പുറത്തെ എ.ആര്‍. നഗര്‍ സഹകരണബാങ്ക് വിഷയത്തില്‍ കേന്ദ്രസർക്കാരിന്റെ ഇടപെടല്‍ തേടി ബിജെപി. ഇത് സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു. ലാവ്‌ലിന്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പണ്ട് സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു.

'കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആര്‍.നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നുമുള്ള വിചിത്രമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു. 1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്നു എന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടയുന്നത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.'-എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു.

നേരത്തെ, എ.ആര്‍. നഗര്‍ സഹകരണബാങ്കില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചെന്ന് ഇ.ഡി.ക്ക് പരാതിയും തെളിവും നല്‍കിയ കെ.ടി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗതെത്തിയിരുന്നു. ഇവിടെ അന്വേഷണം നടക്കുമ്പോള്‍ സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ് ജലീല്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കെ.ടി. ജലീല്‍, ഇ.ഡി. ചോദ്യംചെയ്തയാളാണല്ലോ? ആ ചോദ്യംചെയ്യലോടെ ഇ.ഡി.യില്‍ കുറേക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്' -മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്തതെന്തെന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവനും സി.പി. എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും നേരത്തെ ബാങ്ക് വിഷയത്തിൽ ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടിയിക്കാന്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ശ്രമം ആരംഭിച്ചത്.

Content Highlights: A.P. Abdullakutty AR Nagar Co-op Bank scam, BJP, K.T.Jaleel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented