
ശോഭാ സുരേന്ദ്രൻ, കെ.സുരേന്ദ്രൻ, വി.മുരളീധരൻ |Photo:mathrubhumi
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സംസ്ഥാന ബിജെപിയിലുള്ള തര്‍ക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനാണ് നിലപാട് അറിയിച്ചത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരേ കടുത്ത നിലപാടുമായി യോഗത്തില്‍ മുരളീധര വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല. അച്ചടക്ക നടപടി ക്ഷണിച്ചുവരുത്ത നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അവര്‍ക്കെതിരെ നടപടി വേണമെന്നും മുരളീധരപക്ഷ നേതാക്കള്‍ അറിയിച്ചു.
എന്നാല്‍ പ്രശനം രമ്യമായി പരിഹരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കള്‍ പറഞ്ഞത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറകണമെന്നും അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്ക്കുന്ന ഘട്ടത്തില്‍ നടപടികളിലേക്ക് കടന്ന് പ്രശ്നം വഷളാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വമുള്ളത്. ശോഭാ സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണെന്ന് സി.പി.രാധാകൃഷ്ണന് യോഗത്തില്‍ അറിയിച്ചു. നേരത്തെ മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.
Content Highlights: BJP Kerala-core-commitee-shobha surendran-v muraleedharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..