പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിക്കുള്ളില്‍ കലഹം തുടങ്ങി. നേതൃത്വത്തിനോട് കലഹിച്ചുനിന്ന ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന ഒരുവിഭാഗമാണ് പരോക്ഷമായി രംഗത്തുവന്നിരിക്കുന്നത്. കഴക്കൂട്ടത്ത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ അച്ചടിച്ച അഭ്യര്‍ഥന നോട്ടീസുകള്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണമുയര്‍ന്നത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമായി അടുപ്പമുള്ള ബിജെപി നേതാവിന്റെ വീട്ടിലെ ദൃശ്യങ്ങളെന്നപേരിലാണ് പ്രചരിച്ചത്.
എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. ദൃശ്യങ്ങള്‍ എപ്പോള്‍ എടുത്തതാണെന്നതിലാണ് സ്ഥിരികരണമില്ലാത്തത്. സമാനമായ സംഭവം കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എസ്.ലാലിന്റെ കാര്യത്തിലും സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന അച്ചടിച്ച നോട്ടീസുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ബിജെപിയിലെ ഗ്രൂപ്പ് പോരാണെന്നാണ് സൂചന. എന്നാല്‍ ആരോപണങ്ങളോട് നേതൃത്വം പ്രതികരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..