സുരേഷ് ഗോപിയെ സംസ്ഥാനത്ത്‌ ബിജെപിയുടെ മുഖമാക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം; അഴിച്ചുപണി ഉടന്‍


കെ.സുരേന്ദ്രൻ,സുരേഷ് ഗോപി,എ.എൻ.രാധാകൃഷ്ണൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്ര നേതൃത്വം. രാജ്യസഭാ മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിയെ പാര്‍ട്ടിയുടെ കേരളത്തിലെ മുഖമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആദ്യ പടിയായി അദ്ദേഹത്തെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ബിജെപിയുടെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കോര്‍കമ്മിറ്റിയാണ്.

നിലവിലെ സംസ്ഥാന അധ്യക്ഷനും മുന്‍ അധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരുമാണ് സാധാരണ ബിജെപി കോര്‍കമ്മിറ്റി ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ കീഴ്‌വഴക്കം മറികടന്നാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് ബിജെപി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. വൈകാതെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിതെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടി നേതൃത്വപദവി ഏറ്റെടുക്കുന്നതില്‍ താരത്തിന് വിമുഖതയുള്ളതായാണ് റിപ്പോര്‍ട്ട്.



പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കുകയും പരിചയ സമ്പന്നനായ ഒരു നേതാവിനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്‌. ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരാനാണ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കും. ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി പറയുന്ന തൃശൂര്‍, തിരവനന്തപുരം സീറ്റുകളില്‍ ഒന്നില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാവും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്ത് അടുത്തിടെ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം കേരള പാര്‍ട്ടി നേതൃത്വത്തില്‍ പരിചിത മുഖങ്ങള്‍ തന്നെ തുടരുന്നതിലും വനിതാ സാന്നിധ്യം ഇല്ലാത്തതിലും അതൃപ്തി അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വേയിലും സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം പ്രവര്‍ത്തകരുടെ ഇടയില്‍ സജീവമാണെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്.

സുരേഷ് ഗോപിക്കൊപ്പം ശോഭാ സുരേന്ദ്രനേയും കെ.എസ്.രാധകൃഷ്ണനേയും കോര്‍കമ്മിറ്റിയിലേക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കോര്‍ കമ്മിറ്റിയില്‍ ഒരു സ്ത്രീ സാന്നിധ്യം എന്ന നിലക്കാണ് ശോഭാ സുരേന്ദ്രനെ നിര്‍ദേശിച്ചത്. പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായിട്ടാണ് കെ.എസ്.രാധാകൃഷ്ണനേയും പരിഗണിച്ചത്‌. എന്നാല്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല. പകരം വനിതാ സാന്നിധ്യമായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ.നിവേദിതയടക്കമുള്ളവരുടെ പേരാണ്‌ അവര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

കോര്‍കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അടുത്ത ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കര്‍ കെ.സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയേക്കും.

Content Highlights: bjp kerala reshuffle-suresh gopi may be state president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented