മേയറുടെ കത്ത് വലിയ അഴിമതിയുടെഭാഗം, തൊഴില്‍രഹിതര്‍ക്ക് നീതിലഭിക്കുംവരെ പോരാടും- പ്രകാശ് ജാവ്‌ദേക്കര്‍


പ്രകാശ് ജാവദേക്കർ |ഫോട്ടോ:ANI

തിരുവനന്തപുരം: താത്കാലിക നിയമനത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മേയര്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് ഒരു അബദ്ധമല്ലെന്ന് ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. കത്ത് ആസൂത്രിതമാണ്. ന്യായമായ രീതിയില്‍ നിയമനം നടത്താതെ സി.പി.എമ്മിന്റെ ആളുകളെ മാത്രം നിയമിക്കാന്‍ ഉദ്ദേശിച്ച് നല്‍കിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ കത്ത് നല്‍കിയ സംഭവം ഇനിമുതല്‍ നിയമന അഴിമതിയെന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ബി.ജെ.പി. കൗണ്‍സിലര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. സമരമുഖത്തുള്ള കൗണ്‍സിലര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ പോരാട്ടം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനെതിരെ പോലീസ് ഒന്നല്ല, നാല് ഗ്രനേഡുകള്‍ എറിഞ്ഞുവെന്നും ഗ്രനേഡുകള്‍ സൂക്ഷിക്കുന്നത് തീവ്രവാദികള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

'തൊഴില്‍ രഹിതരായ കേരളത്തിലെ 43 ലക്ഷം യുവാക്കള്‍ രോഷാകുലരാണ്. ഇവിടെ ജോലികളില്ല. കഠിനപ്രയത്‌നത്തേയോ സത്യസന്ധതയേയോ മെറിറ്റിനേയോ സി.പി.എം. അംഗീകരിക്കുന്നില്ല. അവര്‍ക്ക് എല്ലാം അഴിമതിയാണ്. നമ്മുടെ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. ശരിയായ അന്വേഷണം നടക്കുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തും. കേരളത്തിലെ തൊഴില്‍രഹിതരായ 43 ലക്ഷം യുവാക്കള്‍ക്ക് നീതിലഭിക്കുന്നത് വരെ നമ്മള്‍ പോരാട്ടം തുടരും. മോഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ അവര്‍ക്ക് അവകാശമുണ്ട്. ജോലി മോഷ്ടിക്കപ്പെടാന്‍ നമ്മള്‍ അനുവദിക്കില്ല', പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

Content Highlights: bjp kerala prabhari prakashPrakash Javadekar attendes bjp protest against arya rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented