തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം എന്ന പേരില്‍ വീഡിയോ ദൃശ്യം പുറത്തുവിട്ട ബിജെപിക്ക് ദേശീയ തലത്തില്‍ ട്രോള്‍മഴ. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചെങ്ങന്നൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോയാണ് ബിജെപിക്കു തന്നെ തിരിച്ചടിയായത്. വീഡിയോയിലൂടെ ബിജെപി സ്വയം ട്രോളിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്.
പ്രളയത്തിലകപ്പെട്ടവര്‍ക്കായി സഹകരണ മേഖലയുടെ സഹായത്തോടെ 2000 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുളക്കുഴിയില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ചെങ്ങന്നൂരില്‍ എന്‍ജിനീയറിങ് കോളേജിലായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയായിരുന്നു ബിജെപി പ്രതിഷേധം. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്ററ് ചെയ്യുകയും ചെയ്തിരുന്നു.
ഈ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എന്ന പേരില്‍ ബിജെപിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് ഒരു വീഡിയോ പുറത്തുവിട്ടത്. ചെങ്ങന്നൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. വിജനമായ റോഡിലൂടെ രണ്ടു പേര് നടന്നു പോകുന്നത് വീഡിയോയില്‍ കാണാം. സമീപത്തെ മറ്റൊരു റോഡിലൂടെ അതിവേഗം കടന്നു പോകുന്ന കാറുകളുടെ നേര്‍ക്ക് കൈ ഉയര്‍ത്തിവീശി ഈ രണ്ടു പേരും ഓടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഒരു പ്രതിഷേധം എന്നു തോന്നിക്കുന്ന ഒന്നും ദൃശ്യങ്ങളിലില്ല താനും. ഇതാണ് വ്യാപകമായ പരിഹാസത്തിന് ഇടയാക്കിയത്.
Did I miss it when I blinked? 🤔 https://t.co/LkNX5isrC7
— Omar Abdullah (@OmarAbdullah) December 2, 2018
മലയാളികള്‍ക്കിടയില്‍ ഇത് കാര്യമായി പരിഹസിക്കപ്പെട്ടില്ലെങ്കിലും കേരളത്തിനു പുറത്ത് ഇത് ബിജെപ്പിക്കെതിരെ കടുത്ത ട്രോളുകള്‍ക്ക് വഴിവെച്ചു. ബിജെപിയെ ട്രോളിക്കൊണ്ടും രൂക്ഷമായി പരിഹസിച്ചുകൊണ്ടും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നിരവധി പേരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. വീഡിയോയിലുള്ള രണ്ടു പേരെ ചൂണ്ടിക്കാട്ടി, കേരളത്തില്‍ ബിജെപിക്ക് രണ്ടു വോട്ടുകള്‍ ഉറപ്പായി എന്നാണ് ഒരാള്‍ പരിഹസിച്ചത്. ഈ വീഡിയോ പോസ്റ്റ് ചെയ്തത് കാര്യമായിട്ടാണെങ്കില്‍ നിങ്ങള്‍ക്കെന്തോ ഗുരുതരമായ പ്രശ്നമുണ്ടെന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.
I really had to check if this was a parody account :-D
— Babumoshai (@Bong_in_Delhi) December 2, 2018
At least they get two votes https://t.co/3X1S5U6D0e
— AFIFA JABEEN (@Afifatweety) December 2, 2018
തടിച്ചുകൂടിയ നൂറുകണിക്കിന് ബിജെപി പ്രവര്‍ത്തകരെ എങ്ങനെയാണ് പോലീസ് കൈകാര്യം ചെയ്തതെന്നും പിണറായി ശരിക്കും പേടിച്ചു വിറച്ചിട്ടുണ്ടാകുമെന്നും മറ്റൊരാള്‍ പരിഹസിക്കുന്നു. ബിജെപിക്കെതിരെ ട്രോളന്മാര് പോസ്റ്റ് ചെയ്ത വീഡിയോ ആയിരിക്കും ഇതെന്ന് മറ്റൊരാള്‍ പറയുന്നു. ബിജെപിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്ക് മര്യാദയ്ക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ ഇതല്ല, ഇതിലപ്പുറവും സംഭവിക്കുമെന്ന് മറ്റൊരു ട്വീറ്റ്.
If this was worth tweeting, you’ve got serious problems. https://t.co/etFMVCd2bs
— Shiv Aroor (@ShivAroor) December 2, 2018
ട്രോളുകള്‍ രൂക്ഷമായതോടെ ബിജെപിക്ക് അബദ്ധം മനസ്സിലാകുകയും വീഡിയോ ദൃശ്യം പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ ലഭ്യമല്ല.
How did the police manage the thousands of protestors that gathered?
— Roshan Rai (@RoshanKrRai) December 2, 2018
When you don't pay your social media interns well... https://t.co/HRaJEZkc7V
— Maachh-maker (@Shayonnita15) December 2, 2018
"Massive" Protest by #BJP against Kerala CM. This is not some troll page ,this is from their official handle... Sure, Pinarayi would be scared.... https://t.co/X86Ssq5JcJ
— MUGILAN CHANDRAKUMAR (@Mugilan__C) December 2, 2018
Content Highlights: BJP Kerala, troll, protest video, Pinarayi Vijayan, Sabarimala women entry