പി.സി. ജോർജ്, പിണറായി വിജയൻ| Photo: Mathrubhumi
കൊച്ചി: വര്‍ഗീയ വിഷം ചീറ്റിയ പി.സി. ജോര്‍ജിനെ സംരക്ഷിക്കുകയാണ് ബി.ജെ.പിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആട്ടിന്‍തോലിട്ട ചെന്നായയാണ് ബി.ജെ.പി. എന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനാണ് ജോര്‍ജിനെ പിന്തുണയ്ക്കുന്നതെന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാല്‍ എല്ലാം ക്രിസ്ത്യാനികള്‍ക്ക് മനസ്സിലാകുന്നുണ്ട്. കള്ളസ്നേഹം അവര്‍ക്കു തിരിച്ചറിയാനാകുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
Also Read
നമ്മുടെ സംസ്ഥാനത്തും ചിലതൊക്കെ ആകാമെന്ന് ചിന്തിക്കുന്ന ആളുകള്‍ സംഘപരിവാറിലുണ്ട്. പക്ഷേ അങ്ങനെ വല്ലതും ഉണ്ടായാല്‍ മറ്റ് പ്രദേശങ്ങളെ പോലെയല്ല കടുത്ത നടപടി ഇവിടെയുണ്ടാകും എന്ന് അവര്‍ക്ക് അറിയാം. അതിന്റെ ഒരു ടെസ്റ്റ് ഡോസ് ആണ് വര്‍ഗീയ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയെ കൊണ്ട് നടത്തിച്ചുനോക്കിയത്. എന്താണ് പ്രതികരണം എന്ന് നമ്മള് കണ്ടു. അതാണ് കേരളത്തിന്റെ പ്രത്യേകത. അതാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രത്യേകത, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: bjp is protecting pc george alleges chief minister pinarayi vijayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..