തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി കേരളത്തിൽ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും ബാക്കി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

പാർട്ടിയുടെ മുന്നിൽ ഇപ്പോൾ 2025-ലെ പ്രാദേശിക തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മാത്രമാണുള്ളതെന്നും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി ഒറ്റക്കെട്ടായി ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം നിന്ന് ഈ തിരഞ്ഞെടുപ്പുകളെ നേരിടുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. 

പാർട്ടിയുടെ മുന്നിൽ 2025-ലെ പ്രാദേശിക തിരഞ്ഞെടുപ്പും പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മാത്രമാണുള്ളത്. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി അദ്ഭുതകരവും ഐതിഹാസികവുമായ വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ ബിജെപിയെ നയിക്കുന്നത് രാജീവ് ചന്ദ്രശേഖറാണ്. പാർട്ടി തീരുമാനങ്ങളിൽ ആർക്കും അതൃപ്തിയും അഭിപ്രായ വ്യത്യാസവുമില്ല. കേരളത്തിൽ ബിജെപി ഒറ്റക്കെട്ടാണ്. ബാക്കി എല്ലാ ആരോപണങ്ങളും ശുദ്ധ അസംബന്ധവും അടിസ്ഥാനരഹിതവും ആണെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.