ഹര്‍ത്താല്‍ നടത്തി ബി.ജെ.പി സ്വയം അപഹാസ്യരാകുന്നു;കേന്ദ്രനേതൃത്വം ഇടപെടണം-പിണറായി


ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തി ബിജെപി സ്വയം അപഹാസ്യരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ച വേണുഗോപാലന്‍ നായരുടെ മൊഴി മജിസ്‌ട്രേറ്റും ഡോക്ടറും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒന്നിലും ബി.ജെ.പി പറയുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും ഉന്നയിച്ചിട്ടില്ല എന്നതാണ് വസ്തുത. ഈ പ്രശ്‌നത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാടിന്റെ പുരോഗതിയെക്കുറിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് വല്ല ധാരണയും ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഇടപെടണം. വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തത് കുടുംബപ്രശ്‌നം കാരണമാണെന്ന് മരണമൊഴിയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ബി.ജെ.പി ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ നാടകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുള്ളതായി ആരും തന്നെ പറയുന്നില്ല. ആ കുടുംബത്തിന്റെ രാഷ്ട്രീയാഭിമുഖ്യം ഇടതുപക്ഷത്തോടാണ്. അദ്ദേഹത്തിന്റെ ഇളയ അനുജന്‍ ചൂഴംപാലയിലെ ചുമട്ടുതൊഴിലാളി യൂണിറ്റിലുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ബി.ജെ.പിയുടെ ഹര്‍ത്താല്‍ കേരളീയ സമൂഹം തള്ളിക്കളഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു.

content highlights: bjp hartal, pinarayi vijayan,venugopalan nair, kadakam palli surendran


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented