തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മില്‍ ചേരുമെന്നും സിപിഎം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും പ്രവീണ്‍ പറയുന്നു.

കൃഷ്ണദാസ് പക്ഷക്കാരനായിരുന്ന പ്രവീണ്‍ പാര്‍ട്ടി പുനഃസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് ബിജെപി വിടുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് രാജി നല്‍കിയിട്ടുണ്ട്.

ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയെങ്കിലും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.

content highlights: BJP former media convenor valiyashala Praveen quits party, says he will join CPM