ഗാന്ധിപ്രതിമയിൽ മതിൽ ചാടിക്കടന്നെത്തിയയാൾ ബി.ജെ.പി. പതാക കെട്ടുന്നു. നഗരസഭാകാര്യാലയത്തിലെ സി.സി.ടി.വി.യിൽ ശനിയാഴ്ച രാവിലെ ഏഴേമുക്കാലിന് പതിഞ്ഞ ദൃശ്യം
പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആൾ പിടിയില്‍. തിരുനെല്ലായി സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബി.ജെ.പി.പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് നേരത്തെ ആരോപിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ഇയാള്‍ ബി.ജെ.പി.യുടെ പതാക കെട്ടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പോലീസെത്തിയാണ് പ്രതിമയില്‍നിന്ന് പതാക നീക്കിയത്.
Content Highlights: BJP flag on Gandhi statue in Palakkad municipality; accused arrested
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..