ജോൺ ബ്രിട്ടാസ് എം.പി. മുജാഹിദ് സമ്മേളനത്തിൽ | Photo: Screengrab/ https://www.facebook.com/renaitv
തിരുവനന്തപുരം: കോഴിക്കോട് നടന്ന മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയര്മാന് ബിജെപി പരാതി നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ആണ് രാജ്യസഭ ചെയര്മാന് ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്.
സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസ് നടത്തിയ പ്രസംഗമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബ്രിട്ടാസിനെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മുജാഹിദ് സമ്മേളനത്തില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം. വിവിധ ബിജെപി നേതാക്കള്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
Content Highlights: BJP filed complaint against John Brittas to Rajya Sabha Chairman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..