-
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിലെ കോണ്‍ഗ്രസ്- സിപിഎം രാഷ്ട്രീയ ബാന്ധവം കേരളത്തില്‍ ചര്‍ച്ചയാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് ബി.ജെ.പി. ബി.ജെ.പി- സി.പി.എം രഹസ്യധാരണയെന്നുള്ള കോണ്‍ഗ്രസ് ക്യാമ്പിന്റെയും കോണ്‍ഗ്രസ്- ബി.ജെ.പി ധാരണയെന്ന സി.പി.എം ക്യാമ്പിന്റെയും ആരോണപണങ്ങള്ക്ക് മറുപടി നല്‍കാനാണ് ഇരുപാര്‍ട്ടികളുടെയും ബംഗാള്‍ ബാന്ധവം ബി.ജെ.പി കേരളത്തില്‍ ചര്‍ച്ചയാക്കുന്നത്.
തിരഞ്ഞെടുപ്പില്‍ പോലും പരസ്യമായ സഖ്യം രൂപവത്കരിച്ച ഇരുപാര്‍ട്ടികളും കേരളത്തില്‍ നടത്തുന്നത് നാടകമാണെന്ന പ്രചാരണമാകും ബിജെപി സജീവമാക്കുക. ഇതിനായി ബംഗാളില്‍ നിന്നുള്ള ഇരുപാര്‍ട്ടികളുടെ ബന്ധം വെളിവാക്കുന്ന ചിത്രങ്ങളും മറ്റും കേരളത്തില്‍ പ്രചരിപ്പിക്കും. ഇതിനു പുറമെ വീടുകയറിയുള്ള സമ്പര്‍ക്കങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.
ഇന്ധന വിലവര്‍ധന വിഷയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതിനായി ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നത് കേരളമാണെന്ന കാര്യം ബി.ജെ.പി ജനങ്ങളില്‍ എത്തിക്കും. ഇതിനുള്ള തന്ത്രങ്ങളും ഉടന്‍ തയ്യാറാകും. പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വിവിധ നികുതികളടക്കം ഈടാക്കുന്ന വിധം രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കുന്നതടക്കമുള്ള നീക്കങ്ങളാകും ഉണ്ടാകുക.
കേരളത്തില്‍ യു.ഡി.എഫിന് അധികാരത്തിലെത്താന്‍ സാധിക്കില്ല എന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. ഇത്തവണ വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. എന്നാല്‍ വോട്ട് വര്‍ധനവല്ല വിജയമാണ് വേണ്ടതെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
content highlights: BJP Election tactics in Kerala emphasisisng CPM Congress relationship and Petrol tax
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..