വിമാനത്താവളത്തിൽ സിവി ആനന്ദ ബോസിന് നൽകിയ സ്വീകരണം
കൊച്ചി: ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സി.വി ആനന്ദ ബോസിനെ സ്വീകരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് ആക്ഷേപം. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഔദ്യോഗിക പക്ഷ നേതാക്കള്‍ വിട്ടുനിന്നപ്പോള്‍ കെ സുരേന്ദ്രന് വിരുദ്ധ ചേരിയിലെ എ.എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ മാത്രമാണ് നെടുമ്പാശ്ശേരിയിലെത്തി ആനന്ദ ബോസിനെ സ്വീകരിച്ചത്.
ഭരണഘടനാ പദവിയിലുള്ള ഒരാളെ സ്വീകരിക്കാന്‍ വരേണ്ട കാര്യമില്ലെന്ന് പാര്‍ട്ടിക്ക് പറയാമെങ്കിലും ബിജെപി ഔദ്യോഗിക ചേരിക്കെതിരേ നിലപാട് സ്വീകരിക്കുന്ന എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനുമാണ് സ്വീകരണത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഗവര്‍ണറായ ശേഷം ആദ്യമായി കേരളത്തിലെത്തിയ ആനന്ദ ബോസിന് ഔദ്യോഗിക പക്ഷത്തിനൊപ്പമല്ലാത്ത നേതാക്കള്‍ ഊഷ്മളമായ സ്വീകരണവും നല്കി.
അതേസമയം, ആനന്ദബോസിനെ സ്വീകരിക്കാന്‍ ജില്ലാ പ്രസിഡന്റ് ഷൈജു എത്താതിരുന്ന വിഷയം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. കെ സുരേന്ദ്രനോട് അനുഭാവമുള്ള നേതാവ് കൂടിയാണ് ഷൈജു. സുരേന്ദ്രനുമായി ബന്ധപ്പെട്ട കുഴല്‍പ്പണക്കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആനന്ദ ബോസ് നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാകും അദ്ദേഹത്തെ ഔദ്യോഗിക പക്ഷം അവഗണിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ചര്‍ച്ചചെയ്യുന്നത്.
Content Highlights: bjp district leadership did not come to receive cv nanda bose
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..