മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ബിജെപിയുടെ എത്ര വോട്ട് യുഡിഎഫിലേക്ക് മറിഞ്ഞെന്നത് ഫലം വരുമ്പോള്‍ വ്യക്തമാകും. 

തനിക്കെതിരെ മത്സരിച്ച ഡിഡിസി പ്രസിഡന്റ് വിവി പ്രകാശ് സീറ്റ് കിട്ടയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് പറഞ്ഞ വ്യക്തിയാണ്. രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ് ബിജെപി നേതൃത്വവുമായി സംസാരിച്ച് അതിന്റെ തെളിവുകള്‍ അദ്ദേഹം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് കൊടുത്തിരുന്നു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് സീറ്റ് വാങ്ങിയതെന്നും അന്‍വര്‍ ആരോപിച്ചു.

നിലമ്പൂരില്‍ കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

Content Highlight: BJP, Congress have alliance in Nilambur, PV Anwar