പത്തനംതിട്ട: പമ്പയിലെ മണല്‍ വാരൽ അഴിമതിയിൽ വ്യവസായ മന്ത്രി ഇ പി ജയരാജന് പങ്കുണ്ടെന്ന് ബിജെപി. പമ്പയിലെ മണലെടുപ്പ് സര്‍ക്കാര്‍ പ്രതിപക്ഷ ഒത്തുകളിയാണന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.
കണ്ണൂരിലെ പുഴകളിലെ മണല്‍ വാരുന്ന വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നു.
പമ്പയിലെ മണല്‍ വാരുന്നതില്‍ അഴിമതി ഉന്നയിക്കുന്ന പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയ്ക്ക് പിന്നില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനാണെന്ന ഗുരുതര ആരോപണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്.
കണ്ണൂരിലെ നാല് പുഴകളില്‍ പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി നല്‍കിയ പ്രവര്‍ത്തിയാണ് അഴിമതിയുടെ തുടക്കം. കേരള ക്ലെയ്‌സ് ആന്റ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിനും കോട്ടയത്തെ സ്വകാര്യ കമ്പനിയ്കക്കുമാണ് പ്രവര്‍ത്തിയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഈ കമ്പനി മണല്‍ വാരി തുടങ്ങിയതോടെ ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കണ്ണൂരിലെ മണല്‍ വാരലിന് ഭരണപക്ഷത്തിനൊപ്പം അനുകൂല നിലപാടാണ് കോണ്‍ഗ്രസ് എം എല്‍എ സണ്ണി ജോസഫ് സ്വീകരിച്ചത്. കണ്ണൂര്‍ ഉപേക്ഷിച്ച് പോയ കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിന് പത്തനംതിട്ടയില്‍ പമ്പയിലെ മണല്‍ വാരല്‍ അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതിയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
പത്തനംതിട്ട കലക്ടര്‍ പുറത്തിറക്കിയ മണല്‍വാരല്‍ ഉത്തരവില്‍ സ്വകാര്യ കമ്പനിയുടെ കാര്യം ഒഴിവാക്കിയത് അതിനാലാണ്. പമ്പയിലെ മണല്‍ വാരുന്ന പ്രവര്‍ത്തി കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിനെ ഏല്‍പ്പിച്ചതിന് പിന്നില്‍ ഇ പി ജയരാജനാണ്. അഴിമതി അന്വേഷിക്കണമെന്നും മണല്‍ വാരല്‍ നീക്കം തുടര്‍ന്നാല്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.
Content Highlight: BJP claims EP Jayarajan's role in corruption in Pampa


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..