അഗര്‍ത്തല: സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബര്‍മനാണ് വിജയിച്ചത്.  മാര്‍ച്ച് 12 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ത്രിപുരയിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. 

തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെവികൊണ്ടിരുന്നില്ല. 26510 വോട്ടിനാണ് ജിഷ്ണു ദേബര്‍മന്‍ ജയിച്ചത്.

നേരത്തെ പ്രചാരണത്തിനിടെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ രമേന്ദ്ര നാരായണ്‍ ദേബ് ബര്‍മ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.