കണ്ണൂര്‍: ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുണ്ടാക്കാന്‍ 35 സീറ്റുകള്‍ മതിയെന്ന ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ധര്‍മടം മണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും. ഭരണത്തില്‍ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം- പിണറായി പരിഹസിച്ചു.

തങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഈ ഫിക്‌സഡ് ഡിപ്പോസിറ്റുകളെ അയക്കണോ എന്ന് കേരളത്തിലെ യു.ഡി.എഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ വഞ്ചിതരായിക്കൂടാ എന്ന് അവര്‍ ആഗ്രഹിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു. 

content highlights: bjp believes in congress; pinarayi vijayan responds to k surendran's comment on government formation