
ബി. ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: പൊതുവേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കാത്ത ഡിവൈഎഫ്ഐ നേതാക്കള്‍ ഇനി കേരളത്തില്‍ മതമൗലിക മതില് സംഘടിപ്പിക്കണമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്. ശബരിമലയുടെ പേരില്‍ വനിതാമതില്‍ സംഘടിപ്പിച്ചവര്‍ക്കാണ് മതമൗലിക മതില് സംഘടിപ്പിക്കാന്‍ യഥാര്‍ത്ഥ യോഗ്യതയെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
'16 വയസ്സ് പ്രായമുള്ള ബാലികയെ മതത്തിന്റെ പേരില്‍ അപമാനിച്ച മതമൗലികവാദികള്‍ക്കെതിരെ ഒരക്ഷരം മിണ്ടാത്ത ഡി.വൈ.എഫ്.ഐ നേതാക്കള്‍ - റിയാസും റഹീമും കൂട്ടരും ഇനി കേരളത്തില്‍ മതമൗലികമതില് സംഘടിപ്പിക്കണം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം, 21 വയസ്സാക്കിയതിനെ എതിര്‍ത്തു. തലാഖിലെ ക്രൂരതക്കെതിരെ കൊണ്ടുവന്ന നിയമത്തേയും എതിര്‍ത്തു. സ്ത്രീ പീഡനങ്ങള്‍ പാര്‍ട്ടി അന്വേഷിച്ച് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ 16 വയസുകാരിയെ അപമാനിച്ച സംഭവത്തില്‍ മൗനികളാകുന്നത് സ്വഭാവികവും മതമൗലിക മതില് സംഘടിപ്പിക്കാനുള്ള യോഗ്യതയുമാണ്. നാട്ടിലുള്ള നിയമമല്ല ഞങ്ങളുടെ മതനിയമമാണ് വലുത് എന്ന് സമസ്തയുടെ യുവജന വിഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. മതമൗലികത മനസ്സാക്ഷിയെ ഞെട്ടിക്കുമ്പോഴും പുരോഗമന വാദം പറയുന്ന കമ്മൂണിസ്റ്റുകളും അവരുടെ പിണിയാളുകളാകുന്ന പുരോഗമന നായകന്മാരും നിസംഗത പാലിക്കുന്നത് അപഹാസ്യമാണ്.' കേരളത്തിലെ ഭരണാധികാരികള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച മത നേതാക്കള്‍ക്കെതിരെ സുപ്രീം കോടതി വിധിന്യായത്തില്‍ പറഞ്ഞതനുസരിച്ച് പോലീസിനെക്കൊണ്ട് സ്വമേധയാ ക്രിമിനല്‍ കേസ് എടുപ്പിക്കാന്‍ തയ്യാറാകണമെന്നും ബി. ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
Content Highlights: BJP B Gopalakrishnan Samastha DYFI
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..