കൊച്ചിൻ കാർണിവലിനായി ഒരുക്കിയ പപ്പാഞ്ഞി
കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബി.ജെ.പി. രംഗത്ത്.
പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നും ബി.ജെ.പി. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പപ്പാഞ്ഞിയുടെ മുഖത്തിനും വസ്ത്രത്തിനും പ്രധാനമന്ത്രിയുമായി സാമ്യമുണ്ട്. ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണ്. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും ഷൈജു കൂട്ടിച്ചേര്‍ത്തു.
അതേസമയം ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പപ്പാഞ്ഞിയുടെ രൂപം മാറ്റാമെന്ന് സംഘാടക സമിതി അറിയിച്ചതായും ഷൈജു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ജില്ലാ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: bjp alleges pappanji have resemblance of prime minister narendra modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..