കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ ആഹ്വാനം;കേരളത്തിലും മാറ്റം ലക്ഷ്യമിട്ട് BJP


പാലക്കാട് അഹല്യ കാമ്പസിൽനടന്ന ബി.ജെ.പി. സംസ്ഥാന പഠനശിബിരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന പ്രസിഡന്റെ കെ.സുരേന്ദ്രൻ സമീപം

പാലക്കാട്: കേന്ദ്രനേതൃത്വം കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി. സംസ്ഥാന പഠനശിബിരം പാലക്കാട്ട് സമാപിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം ബി.ജെ.പി. ദേശീയ സംഘടനാ ജനറല്‍സെക്രട്ടറി ബി.എല്‍. സന്തോഷ് ഉദ്ഘാടനംചെയ്തു.

മൂന്നുദിവസങ്ങളിലായി നടന്ന ശിബിരത്തില്‍ സംഘടനാ പ്രവര്‍ത്തനമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ബി.ജെ.പി.ക്ക് വലിയ മുന്നേറ്റംനടത്താന്‍ കഴിയുമെന്ന് ബി.എല്‍. സന്തോഷ് പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുജനപങ്കാളിത്തം വര്‍ധിച്ചു. പാര്‍ട്ടി വളരുന്നതിനനുസരിച്ച് പ്രവര്‍ത്തകരും നേതാക്കളും മാതൃകാ വ്യക്തിത്വങ്ങളാവണം. വ്യക്തിശുചിത്വത്തിന് ഊന്നല്‍ നല്‍കണം.

സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരേ നടക്കുന്ന കുപ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീണുപോകരുത്. നേതൃത്വം തെറ്റായവഴിയിലേക്ക് പോകില്ലെന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കണം. കേന്ദ്രസര്‍ക്കാരും പാര്‍ട്ടി നേതൃത്വവും എടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തമായ കൂടിയാലോചനകളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്.

സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പ്രവര്‍ത്തകര്‍ ബോധവാന്മാരായിരിക്കണം. സംഘടനയ്ക്കകത്ത് ഒരു പരിവാര്‍ പ്രസ്ഥാനത്തോടും ചിറ്റമ്മനയം പാടില്ലെന്ന് ആര്‍.എസ്.എസ്. പ്രതിനിധികള്‍ മുന്നറിയിപ്പുനല്‍കിയതായും സൂചനയുണ്ട്.

കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ടെന്ന് പാര്‍ട്ടി ഉറപ്പുവരുത്തണം. ഈ വിഷയങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളുടെ ചുമതലയുണ്ടാകും. ദക്ഷിണേന്ത്യയില്‍നിന്ന് കൂടുതല്‍സീറ്റ് ഉറപ്പിക്കുന്നതിന് തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കും. സമാപന സമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷനായി.

Content Highlights: BJP aims for change in Kerala too-bjp padana shibiram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented