പൃഥ്വിരാജ്| facebook.com|PrithvirajSukumaran
കോഴിക്കോട്: ലക്ഷദ്വീപ് ജനതയ്ക്ക് അനുകൂലമായി പ്രതികരണം നടത്തിയ നടന്‍ പൃഥ്വിരാജിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രതയെന്താണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. ലക്ഷദ്വീപിന് അനുകൂലമായ പോസ്റ്റ് പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തില്‍ താങ്കള്‍ പറയുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവിടെ പരിഹരിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങള്‍. ആ പ്രതിബന്ധങ്ങള്‍ നില നില്‍ക്കേണ്ടത് ശ്രീലങ്കയില്‍ നിന്നും ഐഎസ് ഉള്‍പ്പെടെ അവിടെ കുടിയേറിയിരിക്കുന്ന തീവ്രവാദികളുടെ ആവശ്യമാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.
കശ്മീരിന് സമാനമായ സ്ഥിതിയാണ് ലക്ഷദ്വീപിലേതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. കാശ്മീരില്‍ പാകിസ്താനി തീവ്രവാദികള്‍ ആണെങ്കില്‍ ലക്ഷദ്വീപില്‍ ഐഎസ് തിവ്രവാദികളുടെ സാന്നിധ്യം കണ്ടുതുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുത്തതോടെ ഇപ്പോള്‍ കശ്മീര്‍ സമാധാനപരമായി. അതുപോലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി ലക്ഷദ്വീപിനെയും മാറ്റുന്നതിനാണ് ഇപ്പോഴത്തെ നടപടികളെന്നും ബിജെപി പറയുന്നു.
Content Highlights: BJP against prithviraj on Lakshadweep issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..