തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി | Screengrab: mbtv
കൊച്ചി: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേത് പരാജയപ്പെട്ട പ്രസ്താവനയെന്ന് സത്യദീപം മുഖപത്രം. ബി.ജെ.പിയ്ക്ക് എം.പിയെ നല്‍കിയാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന ചിന്ത ബാലിശമാണെന്നും സത്യദീപം. പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗത്തിലാണ് ബിഷപ്പിനെതിരായ നിലപാട് വ്യക്തമാക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യദീപം. പരാജയപ്പെട്ട പ്രസ്താവന എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍ഷകരോടുള്ള അവഗണന ബിഷപ്പ് ലളിതവത്കരിച്ചു. അവരുടെ ആത്മാഭിമാനത്തെ വെറും 300 രൂപയ്ക്ക് പണയം വയ്ക്കുന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റേതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. കര്‍ഷക വിരുദ്ധത അടിസ്ഥാനനയമായി സ്വീകരിച്ച ബി.ജെ.പിയെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന ചോദ്യവും മുഖപ്രസംഗത്തില്‍ ഉയരുന്നു.
റബ്ബറിന്റെ പ്രശ്‌നം മാത്രമല്ല കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. വിവിധ നാണ്യവിളകള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും വിലയിടിയുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ റബ്ബര്‍ വിലയുടെ പ്രശ്‌നം മാത്രം ചൂണ്ടിക്കാണിച്ച് എം.പിയെ തരാമെന്ന വാഗ്ദാനം അപകടകരമാണ്.
ഈ പ്രസ്താവന പിന്‍വലിച്ച് തിരുത്താന്‍ ബിഷപ്പ് തയ്യാറാകണമെന്നും സത്യദീപം ആവശ്യപ്പെടുന്നു.
Content Highlights: bishops statement is a failure says angamaly sathyadeepam editorial
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..