കോട്ടയം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രക്തസമ്മര്‍ദം വളരെ കൂടിയിട്ടുണ്ടായിരുന്നു.രക്തസമ്മര്‍ദ്ദം 200 കടന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇ.സി.ജി. എടുത്തു. കുറച്ചു സമയം വിശ്രമവും നല്‍കി. പിന്നീട് കോട്ടയത്തേക്ക് പോകുന്നവഴിക്ക് തനിക്ക് നെഞ്ചുവേദനയുണ്ടെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കെത്തിച്ചത്. 

ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ബിഷപ്പ് നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. രക്തപരിശോധനയുടെ ഫലം വന്ന ശേഷമായിരിക്കും അടുത്ത നടപടികള്‍ തീരുമാനിക്കുക.  ബിഷപ്പിന് ആശുപത്രി വിടാനായില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരിക്കും പോലീസ് ശ്രമിക്കുക.