ഒരുദിവസം പൂര്‍ണ്ണമായി പക്ഷികള്‍ക്ക് പിന്നാലെ; 'പറക്കാന്‍' നിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും


ടി.ജെ. ശ്രീജിത്ത്

നിശ്ചിത കേന്ദ്രങ്ങളോ നിശ്ചിത വഴികളോ ഇല്ല. ആർക്കും എവിടെയും പക്ഷിനിരീക്ഷണത്തിന് പോകാം

കോവിഡ് കാലത്തിനുമുന്പ് കൊച്ചിയിൽനടന്ന ‘ബേർഡ് റേസ്’ (ഫയൽ ചിത്രം) | മാതൃഭൂമി

കൊച്ചി: ഇന്ത്യയുടെ ‘ബേർഡ് റേസിന്’ ചിറകടിച്ചുകൊണ്ട് കേരളം ഞായറാഴ്ച പക്ഷികൾക്കു പിന്നാലെ ‘പറക്കും’. നൂറുകണക്കിന് പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർമാരും പക്ഷിസാമ്രാജ്യത്തെ അടയാളപ്പെടുത്താനായി ഇറങ്ങും. ‘ദി ഇന്ത്യ ബേർഡ് റേസസ്’ എന്ന ഈ പക്ഷിനിരീക്ഷണയജ്ഞം ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണ്. ഇതിന്റെ നവംബർമുതൽ മാർച്ചുവരെയുള്ള സീസണിനാണ് കേരളത്തിൽ തുടക്കമാവുന്നത്.

ഒരുദിവസം മുഴുവൻ പക്ഷികളുടെ ആവാസകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് അവയെ അടയാളപ്പെടുത്തലാണ് ബേർഡ്‌ റേസ്. നിശ്ചിത കേന്ദ്രങ്ങളോ നിശ്ചിത വഴികളോ ഇല്ല. ആർക്കും എവിടെയും പക്ഷിനിരീക്ഷണത്തിന് പോകാം.പക്ഷിനിരീക്ഷണത്തിൽ വിദഗ്ധനായ ഒരാൾക്കൊപ്പം ഓരോ പക്ഷിയുടെയും പേരുള്ള നാലംഗസംഘങ്ങളായി തിരിഞ്ഞാണ് നിരീക്ഷണവും രേഖപ്പെടുത്തലുകളും. ഓരോ സംഘത്തിന്റെയും കണ്ടെത്തലുകൾ ലോകത്തെ പക്ഷികളെക്കുറിച്ചുള്ള ഓൺലൈൻ ഡേറ്റാബേസ് ആയ ‘ഇ-ബേർഡിൽ’ ചേർക്കും.

ഡബ്ല്യു.ഡബ്ല്യു.എഫ്. ഇന്ത്യ, കാർഷിക സർവകലാശാലയ്ക്ക് കീഴിലെ കേരള ഫോറസ്‌ട്രി കോളേജ്, ബേർഡ് കൗണ്ട് ഇന്ത്യ, കൊച്ചിൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, എച്ച്.എസ്.ബി.സി. എന്നിവ സഹകരിച്ചാണ് കേരളത്തിൽ ബേർഡ് റേസ് നടത്തുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരപരിസരങ്ങൾ കേന്ദ്രീകരിച്ചു മാത്രം നടന്നിരുന്ന ബേർഡ്‌ റേസ് ഇത്തവണ കേരളം മുഴുവനായാണ് നടത്തുന്നത്. മൂവായിരത്തിലധികം പേർ പങ്കെടുക്കും.

ഡിസംബറിൽ ജയ്‌പുർ, ജനുവരിയിൽ ഗുജറാത്ത്, ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു, ലക്‌നൗ, ഹൈദരാബാദ്, ഫെബ്രുവരിയിൽ മുംബൈ, ജോധ്പുർ, ഗോവ എന്നിവിടങ്ങളിലും പിന്നീട് ഡൽഹി, ചണ്ഡിഗഢ്‌, നാഗ്‌പുർ എന്നിവിടങ്ങളിലും നടക്കും.

ആദ്യത്തെ ഇന്ത്യ ബേർഡ് റേസ്‌ പരിപാടി നടന്നത് 2005-ൽ മുംബൈയിലാണ്. പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുകയും 13 തവണ തുടർച്ചയായി നടക്കുകയും ചെയ്തു. കോവിഡ് വന്നതോടെ രണ്ടുവർഷത്തോളമായി നടന്നില്ല.

Content Highlights: bird race photographers and bird watchers the indian bird watch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented