മുക്കം നഗരസഭാ പരിധിയിലെ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും അടച്ചിടാന്‍ നിര്‍ദ്ദേശം


മുക്കം നഗരസഭാ പരിധിയില്‍ അനുവദിച്ച കോഴി ഫാമുകളുടെയും ചിക്കന്‍ സ്റ്റാളുകളുടെയും കോഴിമുട്ട വില്‍പ്പന കേന്ദ്രങ്ങളുടെയും ലൈസന്‍സ് പക്ഷിപ്പനി തടയുന്നതിനുള്ള അടിയന്തര നടപടിയെന്ന നിലയില്‍ മുനിസിപ്പല്‍ ആക്ടിലെ 482(8) വകുപ്പ് പ്രകാരം താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.

Representative Image: Photo: Mathrubhumi Archives| PP Ratheesh

കോഴിക്കോട്: മുക്കം നഗരസഭയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും കോഴിമുട്ട മൊത്ത വില്‍പ്പന ശാലകളും അടച്ചിടാന്‍ നിര്‍ദ്ദേശം. സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുക്കം നഗരസഭാ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കൊഴി, താറാവ്, കാട, മറ്റുപക്ഷികള്‍ എന്നിവയെ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. അലങ്കാര പക്ഷി വില്‍പ്പന ശാലകള്‍ക്കും നിയന്ത്രണം ബാധകമാണെന്ന് മുക്കം നഗരസഭാ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മുക്കം നഗരസഭാ പരിധിയില്‍ അനുവദിച്ച കോഴി ഫാമുകളുടെയും ചിക്കന്‍ സ്റ്റാളുകളുടെയും കോഴിമുട്ട വില്‍പ്പന കേന്ദ്രങ്ങളുടെയും ലൈസന്‍സ് പക്ഷിപ്പനി തടയുന്നതിനുള്ള അടിയന്തര നടപടിയെന്ന നിലയില്‍ മുനിസിപ്പല്‍ ആക്ടിലെ 482(8) വകുപ്പ് പ്രകാരം താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സീല്‍വെക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുള്ളിലുള്ള കോഴിസ്റ്റാളുകളും ഫാമുകളും ഞായറാഴ്ച മുതല്‍ അടച്ചിടണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ചിരുന്നു. കോഴിമുട്ട വില്‍പ്പനയും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനി വ്യാപിക്കുന്നത് തടയുന്നതിനാണിത്.

Mukkam

Content Highlights: Bird flu: restrictions on sale of chicken in Mukkam municipal limits

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented