പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി ഇന്ന് വൈകീട്ടോടെയാണ് ബിനോയ് ദര്‍ശനം നടത്തിയത്.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് ഗസ്റ്റ് ഹൗസിലായിരുന്നു വൈകീട്ട് വരെ. ബിനോയ്‌ക്കൊപ്പം എട്ട് പേരടങ്ങിയ സംഘവുമുണ്ടായിരുന്നു. ശബരിമല അയ്യപ്പനെ തൊഴുത് മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പ്രസാദം സ്വീകരിച്ചാണ് സംഘം മടങ്ങിയത്.

ബിഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിനോയ് മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയാണ്. എല്ലാ തിങ്കളാഴ്ചയും മുംബൈ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

Binoy

Content Highlights: Binoy kodiyeri visited sabarimala