തിരുവനന്തപുരം: മത്സ്യസമ്പത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ബിനോയ് കോടിയേരി. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് 'മീന്‍സ്' എന്ന് പേരില്‍ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്.
18 വര്‍ഷക്കാലം വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തിയ ബിനോയ് കോടിയേരിക്ക് ഇത് പുതിയ തുടക്കം. ഇത്തവണ ഭാഗ്യം പരീക്ഷിക്കാന്‍ തിരഞ്ഞെടുത്തത് മത്സ്യക്കച്ചവടം.
അച്ഛന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു. മീന്‍സ് എവരിതിങ് എന്നാണ് മത്സ്യ വിപണന കേന്ദ്രത്തിന് പേര്. മത്സ്യങ്ങളോടുള്ള ഇഷ്ടമാണ് മത്സ്യക്കടവടത്തിലേക്കിറങ്ങാനുള്ള ബിനോയിയുടെ പ്രേരണ.
മത്സ്യത്തിന് പുറമെ മാംസ വിപണിയിലേയ്ക്കും ഭാവിയില്‍ ചുവടുറപ്പിക്കാന്‍ ബിനോയ് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും തുടക്കം കുറിച്ച പുതിയ സംരഭം കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.
Content Highlights: Binoy kodiyeri opens fish shop at thiruvanathapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..