ബെംഗളൂരു:  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി. ബെംഗളൂരുവില്‍ ഇഡി കസ്റ്റഡിയിലുള്ള ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വീട്ടില്‍ നടത്തിയത്തിയ റെയ്ഡിനെക്കുറിച്ച്  പ്രതികരിച്ചത്. എന്നാൽ മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് ബിനീഷ് മറുപടി നല്‍കിയില്ല.   

ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് ബുധാഴ്ച ഇ.ഡി പരിശോധന നടത്തിയത്. 26 മണിക്കൂര്‍ പിന്നിട്ട് പരിശോധനയ വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഈ സമയമത്രയും ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യമാതാവും വീടിനകത്തായിരുന്നു. ഭാര്യയെയും കുട്ടിയെയും തടവില്‍ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

 അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇ.ഡി വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ഇ.ഡി തന്നെ കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസര്‍ രേഖകളില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു.

Content Highlight:  Bineesh's reaction to ED's raid