ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി. ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ബിനീഷിനെ കാണാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. ശനിയാഴ്ചതന്നെ അവര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 

കര്‍ണാടക ഹൈക്കോടകി ജഡ്ജിയുടെ വീട്ടിലെത്തി ഹര്‍ജി നല്‍കി ബിനീഷിനെ കാണാന്‍ അനുമതി തേടാനുള്ള ശ്രമം ബിനോയിയും അഭിഭാഷകരും വെള്ളിയാഴ്ച രാത്രിയോടെ നടത്തിയിരുന്നു. എന്നാല്‍ നീക്കം ഫലം കാണാതെ വന്നതോടെയാണ് ശനിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള നീക്കം. ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനെ കാണാന്‍ വൈകീട്ടോടെ ശ്രമം നടത്തിയെങ്കിലും അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ബിനോയിക്ക് ബിനീഷിനെ കാണാതെ മടങ്ങേണ്ടിയും വന്നിരുന്നു.

Content Highlights: Bineesh Kodiyeri enforcement directorate Binoy Kodiyeri