മോഷണത്തിന്റെ സിസിടിവി ദൃശ്യം
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ റോഡിന് വശത്തിരുന്ന സ്കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു. പാലാ പന്ത്രണ്ടാം മൈല്‍ സ്വദേശി രാമചന്ദ്രന്റെ സ്കൂട്ടറാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം.
വാഹനം നിര്‍ത്തി റോഡിന്റെ എതിര്‍വശത്തുള്ള കടയിലേക്ക് പോയതായിരുന്നു ഉടമ. ഇതിനിടയില്‍ വാഹനത്തിന്റെ സമീപമെത്തിയ യുവാവ് പരിസരം വീക്ഷിച്ചതിന് ശേഷം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Content Highlights: bike theft at kottayam erattupetta
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..