അപകടത്തിൽ മരിച്ച ഷിനോജും ബ്രൈറ്റും | Photo: Special Arrangement
ചാലക്കുടി: പോട്ടയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. വെട്ടുകടവ് കരുക്കപ്പിള്ളി മാത്യുവിന്റെ മകന് ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന് ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.
ദേശീയ പാത പോട്ടയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ടോറസ് ലോറിയുടെ പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു.
പള്ളിയില്‍ പെരുന്നാള്‍ കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Bike hit Torus lorry Chalakudy Pota tragic death two young men
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..