കാഞ്ഞാണി(തൃശ്ശൂര്‍): കാരമുക്ക്  വിളക്കുംകാലില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. വടക്കേ കാരമുക്ക് സെയ്ന്റ് ജോസഫ് തീര്‍ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗറാണ് (60) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുത്തന്‍പുരയില്‍ ശ്യാമിന് (20) പരിക്കേറ്റു. 
ഇവരെ വാടാനപ്പള്ളി ആക്ട്‌സ്  പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും  പിന്നീട് അവിടെനിന്ന് അശ്വിനി  ആശുപത്രിയിലേക്കും മാറ്റി. 

വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കാരമുക്കിലെ ബി.എസ്.എന്‍.എല്ലിന്റെ കണ്ടശ്ശാംകടവ് എക്‌സ്‌ചേഞ്ചിന് മുന്നിലായിരുന്നു അപകടം. അന്തിക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഭാര്യ: ദീപ, മക്കള്‍: വിജില്‍, ദീപക്, ദീപ്തി.

Content Highlights: bike collided with bicycle in kanajani thrissur one died