തെരുവുനായ ബൈക്കിന് കുറുകേചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്


കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മല്ലിക.

കോഴിക്കോട്/കൊല്ലം: തെരുവുനായ ബൈക്കിന് കുറുകേ ചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം.

കോഴിക്കോട് കുറ്റ്യാടി വലിയപാലത്ത് അമ്മയും മകനും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടുകയും ഇരുവരും ബൈക്കില്‍നിന്ന് വീഴുകയുമായിരുന്നു. അപകടത്തില്‍ പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈക്കിന്റെ പിറകില്‍നിന്ന് വീണ മല്ലികയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലത്ത് തെരുവുനായ ഇരുചക്രവാഹനത്തിന് കുറുകേ ചാടി കൊട്ടാരക്കര സ്വദേശിയായ കവിതയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യുവതിയുടെ ഇടതുകാല്‍ ഒടിഞ്ഞു.


Content Highlights: bike accidents in kozhikode and kollam after stray dog attack three injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented