'മരണം ബൈക്കപകടത്തില്‍';സഞ്ചരിച്ചെന്ന് പറയുന്ന ബൈക്ക് റാഗ് ചെയ്തയാളുടേത്,മകന്റെ മരണകാരണം തേടി അച്ഛൻ


എന്തോ അപകടം പറ്റിയെന്ന് കോളേജിൽനിന്നാണ് അറിയിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് രോഹിത് മരിച്ചെന്നാണ് ആശുപത്രി അധികൃതർ ധരിപ്പിച്ചത്

രോഹിത് രാധാകൃഷ്ണൻ, എം.എസ്. രാധാകൃഷ്ണൻ

കോഴഞ്ചേരി: ഏക മകൻ രോഹിത് എങ്ങനെയാണ് മരിച്ചതെന്ന് അറിയണം, ദൂരൂഹത നീക്കിത്തരണം. ഈ ആവശ്യവുമായി കോഴഞ്ചേരി കുഴിക്കാല മേപ്പുറത്ത് (തണ്ണിശ്ശേരിൽ) അഡ്വ. രാധാകൃഷ്ണൻ നടത്തിയ എട്ടുവർഷത്തെ നിയമപോരാട്ടം ഫലംകണ്ടു. രോഹിത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി സി.ബി.ഐ.യെ ഏല്പിച്ചത് കഴിഞ്ഞ ദിവസമാണ്. സി.ഐ.ഡി.യുടെയും കർണാടക പോലീസിന്റെയും ഇതുവരെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയുമാണ് കോടതിവിധി വന്നത്.

മംഗളൂരു എ.ജെ.ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായിരുന്ന രോഹിത് രാധാകൃഷ്ണൻ 2014 മാർച്ച് 22-നാണ് മരിച്ചത്. രോഹിത്തിന് എന്തോ അപകടം പറ്റിയെന്ന് കോളേജിൽനിന്നാണ് അറിയിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് രോഹിത് മരിച്ചെന്നാണ് ആശുപത്രി അധികൃതർ ധരിപ്പിച്ചത്. മോർച്ചറിയിലെത്തുമ്പോൾ വീട്ടുകാർ കണ്ടത് ഉടലിൽനിന്ന് തല വേർപെട്ടനിലയിലുള്ള രോഹിത്തിന്റെ ശരീരമാണ്. മൂർച്ചയുള്ള എന്തോ ഉപകരണംകൊണ്ടാണ് തല വേർപെടുത്തിയതെന്ന് മൃതദേഹംകണ്ട ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.എന്നാൽ, ബൈക്കപകടത്തിലാണ് മരിച്ചതെന്ന് പോലീസ് തറപ്പിച്ച് പറഞ്ഞു. രോഹിത് സഞ്ചരിച്ചിരുന്ന ബൈക്ക്, മുമ്പ് താമസിച്ചിരുന്ന ഹോസ്റ്റലിലെ മലയാളി സുഹൃത്തിന്റേതാണ്. ഇയാളടക്കമുള്ള മലയാളി സുഹൃത്തുക്കളും ഹോസ്റ്റൽ വാർഡൻ കൂടിയായ ഫോറൻസിക് സയൻസ് പ്രൊഫസറുംകൂടി നിരന്തരം രോഹിത്തിനെ റാഗ് ചെയ്തിരുന്നു. ഇതോടെ വാടകവീടെടുത്ത് മാറി. റാഗ് ചെയ്തയാളുടെ ബൈക്ക് രോഹിത് എങ്ങനെ ഓടിച്ചെന്നാണ് വീട്ടുകാർ ഉന്നയിച്ച പ്രധാന സംശയങ്ങളിലൊന്ന്. ഹോസ്റ്റലിലെ പ്രശ്നക്കാരായ മലയാളിസുഹൃത്തുക്കളുടെ കൈയിലായിരുന്നു രോഹിത് താമസിച്ച വീടിന്റെ താക്കോലെന്ന് രാധാകൃഷ്ണൻ പറയുന്നു. രോഹിത് ഭക്ഷണം വാങ്ങാൻ പോയപ്പോൾ അപകടമുണ്ടായെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. അതേസമയം, രോഹിത്തിന്റെ കാറിൽ വസ്ത്രങ്ങളും പുസ്തകങ്ങളും ചെരിപ്പുംസഹിതം പഴയ ഹോസ്റ്റലിന് മുൻപിൽ കിടക്കുകയായിരുന്നു. ബൈക്ക് അപകടത്തിൽ മരിച്ചയാളുടെ ചെരിപ്പും തുണിയും മറ്റും കാറിൽ എങ്ങനെവന്നെന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം. എന്നിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.

Content Highlights: bike accident mbbs student manglore aj institute father goes for cbi enquiry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented