കൊച്ചി: നഗരത്തില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

അര്‍ധരാത്രി 12 ഓടെ കെ.പി.വള്ളോന്‍ റോഡിലായിരുന്നു അപകടം. മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേര്‍ഡ് (47) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അനന്തു, ജോസഫ്, തോമസ് എന്നിവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: Bike accident in kochi